ദേശീയ പണിമുടക്കിനിടയില്‍ പൂന്തോട്ട നിര്‍മാണവും കൃഷിപ്പണികളുമായി അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ അധ്യാപകരും PTA യും. മൈതാനം വൃത്തിയാക്കലടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളും പങ്കു ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ഷൈരാജ് വര്‍ഗീസ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം, പിറ്റിഎ പ്രസിഡന്റ് ബിനോയി ഇടയാലില്‍, അധ്യാപകരായ ഷാജി ചൂരപ്പുഴ, ജിജോ ചെറിയാന്‍, ബെന്‍സി ജോര്‍ജ്, സി. ബ്ലെസി, തെരേസ്, ക്രിസ്റ്റീന, അഞ്ജു, പ്രീതി, മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
0 Comments