Breaking...

9/recent/ticker-posts

Header Ads Widget

സെയിൻ്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചിനീറിംഗിൽ (ഓട്ടോണോ മസ്) നാലാമത് കോൺവൊക്കേഷൻ നടന്നു



ജീവിതത്തില്‍ വിജയം നേടണമെങ്കില്‍ വ്യക്തമായ ലക്ഷ്യം വേണമെന്ന് തമിഴ്‌നാട് കലശലിംഗം യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് ഡോ. എസ് ശശി ആനന്ദ് ശ്രീധരന്‍. കോട്ടയം സെയിന്റ് ഗിറ്റ്‌സ്  കോളേജ് ഓഫ് എഞ്ചിനീറിംഗില്‍ നിന്നും ബാച്ചിലര്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ രണ്ടാമത് ബാച്ചിന്റെയും മാസ്റ്റര്‍ ബിരുദങ്ങള്‍ പൂര്‍ത്തിയാക്കിയ നാലാമത് ബാച്ചിന്റെയും കോണ്‍വൊക്കേഷന്‍  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സഹപാഠികളോടും അദ്ധ്യാപകരോടും മാതൃകലാലയവുമായും മൂല്യവത്തായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെയിന്റ്ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ  ബി. ടെക്, എം.ടെക്, എം.ബി.എ, എം.സി.എ  ബാച്ചുകളിലെ വിദ്യാര്‍ത്ഥികളാണ്  കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ പങ്കെടുത്തത്.  സെയിന്റ്ഗിറ്റ്‌സ്  ഡയറക്ടര്‍ തോമസ് ടി  ജോണ്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

സെയിന്റ് ഗിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ്  പ്രിന്‍സിപ്പല്‍ ഡോ. സുധ ടി, എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ പുന്നൂസ് ജോര്‍ജ്,  അസോസിയേറ്റ് ഡയറക്ടര്‍ ഡോ. റീബു സക്കറിയ, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. റോജി ജോര്‍ജ്, എം.സി.എ ഡയറക്ടര്‍  മിനി പുന്നൂസ്, ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ഡോ. നവീന്‍ ജോണ്‍ പുന്നൂസ്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ.റിബോയ് ചെറിയാന്‍,  ഡീന്‍  ഡോ. സൂസന്‍ ജോര്‍ജ്, ഡോ. ഷൈനി  ജി, അസോസിയേറ്റ് ഡീന്‍  ഡോ. ജോസ് ജോയി തോപ്പന്‍, ഡോ. ജയദേവി വേണുഗോപാല്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കോളേജ് ടോപ്പര്‍ അവാര്‍ഡ് നേടിയ  ദില്‍ഷാ യൂസുഫിനേയും വിവിധ ഡിപ്പാര്‍ട്‌മെന്റുകളില്‍ ബെസ്റ്റ് ഔട്ട്‌ഗോയിംഗ് അവാര്‍ഡ് നേടിയ ജോസഫ് ബിനില്‍, കരീന അന്നാ ജേക്കബ്, അരുന്ധതി ആര്‍, മിഥുന്‍ മാത്യു, മീനാക്ഷി മനോജ്, പോള്‍ ജെ ഇല്ലിക്കന്‍, അബി താലിബ്, സാന്ദ്ര മെറിന്‍ സാബു, ജിറ്റി മേരി ജോര്‍ജ്, ഫിറാസ് മുഹമ്മദ് അഷ്‌റഫ്, ശ്രീലക്ഷ്മി ദേവകുമാര്‍, ലിയ സോണി ജേക്കബ് എന്നിവരെയും ചടങ്ങില്‍ ആദരിച്ചു.

Post a Comment

0 Comments