Breaking...

9/recent/ticker-posts

Header Ads Widget

സ്വച്ഛതാ പഖ്വാദാ കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു



രാജ്യത്തെ മാലിന്യ നിര്‍മ്മാര്‍ജനവും ശുചിത്വവും പ്രോത്സാഹിപ്പിക്കാനായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ശുചീകരണ ബോധവല്‍ക്കരണ പ്രവര്‍ത്തനമായ സ്വച്ഛതാ പഖ്വാദാ കേന്ദ്രമന്ത്രി സുരേഷ് ഗോപി പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ദേശീയ സ്വച്ഛതാ മിഷന്‍ പൊതുതുമേഖലാ എണ്ണ കമ്പനികളുടെ സഹകരണത്തോടെ രാജ്യവ്യാപകമായി നടത്തപ്പെടുന്ന സ്വച്ഛതാ പഖ്വാദ പദ്ധതിയുടെ ഈ വര്‍ഷത്തെ  ക്യാമ്പയിന്‍ ജൂലെ 1-ാം തീയതി മുതല്‍ 15-ാം തീയതി വരെയാണ് നടക്കുന്നത്. പാലാ ചാവറ CMI പബ്ലിക് സ്‌കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടും ശുചീകരണ സന്ദേശം നല്‍കിയും പരിപാടിയുടെ ഉദ്ഘാടനം , കേന്ദ്ര മന്ത്രി  സുരേഷ് ഗോപി നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ക്ക്  വൃക്ഷത്തൈകള്‍ സമ്മാനിച്ചു.


വിദ്യാര്‍ത്ഥികളെ വനവല്‍ക്കരണത്തിലും പാരിസ്ഥിതിക സുസ്ഥിരതയിലും സജീവ പങ്കാളികളാക്കുവാന്‍ യുവ മനസ്സുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വച്ഛതാ പഖ്വാദാ പരിപാടികള്‍ സ്‌കൂളുകളില്‍ നടത്തപ്പെടുന്നത്. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പരിപാടിയില്‍ വച്ച് പാലാ ചാവറ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ  കലാവേദിയായ   സര്‍ഗ്ഗസംഗമത്തിനും സുരേഷ് ഗോപി തിരിതെളിയിച്ചു. ഭാരത് പ്രെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. ശങ്കര്‍  അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട് CMI സ്വാഗതം ആശംസിച്ചു. BPCL  കമ്പനി ചീഫ് ജനറല്‍ മാനേജറും അര്‍ജ്ജുനാ അവാര്‍ഡ് ജേതാവുമായ ജോര്‍ജ് തോമസ്, പാലാ ബ്രില്യന്റ് ഡയറക്ടര്‍ ജോര്‍ജ്ജ് തോമസ് ,  സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ പോള്‍സണ്‍ CMI ,  സ്‌കൂള്‍ വിദ്യാര്‍ത്ഥി പ്രതിനിധി ദേവിക നായര്‍   തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചുസംസാരിച്ചു.

Post a Comment

0 Comments