കേരള രാഷ്ട്രീയ ചരിത്രത്തില്‍ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷിക അനുസ്മരണവും കാരുണ്യ ധനസഹ ധനസഹായ വിതരണവും ജൂലൈ 21-ന് ഏറ്റുമാനൂരില്‍ നടക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഹാളില്‍ നടക്കുന്ന സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA ഉദ്ഘാടനം ചെയ്യും.
മണ്ഡലം പ്രസിഡണ്ട് പി.വി. ജോയി പൂവം നില്‍ക്കുന്നതില്‍ അധ്യക്ഷത വഹിക്കും. കുടുംബ ധനസഹായ വിതരണം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് നിര്‍വഹിക്കും.വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് ജോസഫും , ചികിത്സ ധനസഹായ വിതരണം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യുവും നിര്‍വഹിക്കും.ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ജി. ഗോപകുമാര്‍ ഉമ്മന്‍ചാണ്ടി. അനുസ്മരണ സന്ദേശം നല്‍കും.നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹരണ ബാങ്ക് പ്രസിഡണ്ട് ബിജു കൂമ്പിക്കന്‍ ,പ്രഥമ നഗരസഭ ചെയര്‍മാന്‍ ജെയിംസ് തോമസ് പ്ലാക്കിതൊട്ടിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്ത സമ്മേളനത്തില്‍ പി.വി. ജോയി പൂവംനില്‍ക്കുന്നതില്‍, ഡിസിസി എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗം കെ. ജി .ഹരിദാസ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജോ റോയി പൊന്നാറ്റില്‍,ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയില്‍,ജോണ്‍സണ്‍ തീയാട്ട് പറമ്പില്‍,വിഷ്ണു ചെമ്മണ്ടവള്ളി,ജോണ്‍ പൊന്മാങ്കല്‍,സബീര്‍ തായിമഠം എന്നിവര്‍ പങ്കെടുത്തു.





0 Comments