Breaking...

9/recent/ticker-posts

Header Ads Widget

അഖണ്ഡ ഭാരത ദിനം ശംഖൊലി 2025 അന്തീനാട് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്നു.



രാജ്യ സ്‌നേഹത്തിലൂന്നി സ്വതന്ത്രമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തി ആരുടെ മുന്‍പിലും അടിയറവ് വെക്കാത്ത ആത്മ വീര്യമുള്ള ഭാരതാംബയുടെ മക്കളായി മാറണമെന്ന്  ഫാദര്‍ ജോര്‍ജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം പറഞ്ഞു. രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചില്‍,രാമപുരം,പൂഞ്ഞാര്‍ ഖണ്ഡ് കളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖണ്ഡ ഭാരത ദിനം ശംഖൊലി 2025 പരിപാടി അന്തീനാട് ഗൗരീശങ്കരം ഓഡിറ്റോറിയത്തില്‍ നടന്നു. 

പാലാ രൂപത DFC, KLM, കെയര്‍ ഹോംസ് ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം പറപടിയില്‍ അധ്യക്ഷത വഹിച്ചു. സംഗമത്തില്‍ മീനച്ചില്‍ ഖണ്ഡ് പ്രചാര്‍ പ്രമുഖ് മഹേഷ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ജിഗി മാഷ് മുഖ്യ പ്രഭാഷണം നടത്തി. ഭാരതത്തിന്റെ അധ്യാത്മിക പൈതൃകം സ്വതന്ത്ര സമര സേനാനികളിലൂടെ നുകരാന്‍ കഴിഞ്ഞ തലമുറയാണ് അഭിനവ ഭാരതത്തെ വാര്‍ത്തെടുത്തതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ഫാദര്‍ ജോര്‍ജ് പറഞ്ഞു. വളര്‍ന്നു വരുന്ന യുവതലമുറയോട് രാജ്യ സ്‌നേഹത്തിലൂന്നിയ സ്വതന്ത്രമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തണമെന്നും ആരുടെ മുന്‍പിലും അടിയറവു വെക്കാത്ത ആത്മവീര്യമുള്ള ഭാരതാംബയുടെ പുത്രന്മാരായി മാറണമെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. നല്ല ശീലങ്ങള്‍ വാര്‍ത്തെടുക്കുന്ന രാജ്യത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കുന്ന വൈഭവം കാഴ്ചവെക്കാന്‍ കഴിയുന്നവരായി മാറണമെന്നും അതിന് സംഘടനയും സാങ്കേതികതയും നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും ഫാദര്‍ ജോര്‍ജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം പറഞ്ഞു.രാജ്യം ലോകത്തിനു നല്‍കിയ മഹത്തായ സന്ദേശമാണ് മാതൃത്വം എന്ന് മുഖ്യ പ്രഭാഷകന്‍  ജിഗി മാഷ് പറഞ്ഞു. പിറന്നു വീണ രാഷ്ട്രത്തെയും സമുദ്രത്തെയും നദികളെയും ഗോവിനെയും മാതാവായി കണ്ട് ബഹുമാനിക്കുകയും പൂജിക്കുകയും ചെയ്യുന്ന സംസ്‌കൃതിയാണ് നമ്മുടേതെന്നും ആധുനിക സാങ്കേതിക വിദ്യ എത്ര പരിണമിച്ചാലും അതിനോട് യുവതലമുറ എത്ര ഇഴുകി ചേര്‍ന്നാലും മഹത്തരമായ ഭാരത സംസ്‌കൃതി സംരക്ഷിക്കണമെന്നും ജിഗി മാഷ് അഭിപ്രായപ്പെട്ടു.ജില്ലാ വിദ്യാര്‍ത്ഥി പ്രമുഖ് വിഎസ് ശ്രീജേഷ്, സാമാജിക സമരസത ജില്ല സംയോജക്  മനോജ് സോമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments