പാലാ സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഡാര്‍ട്ട് ക്ലബ്ബും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റും പാല അഡാര്‍ട്ട് കേന്ദ്രവും സംയുക്തമായി ചേര്‍ന്ന് സിവില്‍ സ്റ്റേഷന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കുകയും ലഹരിവിരുദ്ധ സന്ദേശങ്ങളും ചിത്രങ്ങളും ആലേഖനം ചെയ്യുകയും ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ലിസ്യു ജോസ് സ്വാഗതം ആശംസിച്ച യോഗം പാല നഗരസഭാ അധ്യക്ഷന്‍ തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എക്‌സൈസ് ഓഫീസര്‍ രാജേഷ്, അഡാര്‍ട്ട് കേന്ദ്രം കോഡിനേറ്റര്‍ ജോയ് കെ മാത്യു എന്നവര്‍ സന്ദേശം നല്‍കി. കുട്ടികളുടെ പ്രതിനിധി ഐറിന്‍ റോസ്, സാന്ദ്ര സജി, സ്റ്റാഫ് പ്രതിനിധി മിനിമോള്‍ മാത്യു എന്നിവര്‍ സംസാരിച്ചു.


.webp)


0 Comments