Breaking...

9/recent/ticker-posts

Header Ads Widget

മുറ്റത്ത് കളിക്കുന്നതിനിടെ 2 വയസ്സുകാരി കിണറ്റില്‍ വീണു



മാഞ്ഞൂര്‍ ഇരവിമംഗലത്ത് മുറ്റത്ത് കളിക്കുന്നതിനിടെ 2 വയസ്സുകാരി കിണറ്റില്‍ വീണു. കുട്ടിയുടെ പിതാവ് കിണറ്റിലേക്ക് മുങ്ങിത്താഴുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി. തോളെല്ലിന് പരിക്കേറ്റ പിതാവ് കുട്ടിയെയും ഉയര്‍ത്തിപ്പിടിച്ച് മോട്ടോറിന്റെ പൈപ്പില്‍ പിടിച്ചു കിടന്നു. ഈ സമയം അയല്‍വാസിയായ തോമസുകുട്ടി രാജു കിണറ്റിലിറങ്ങി പിതാവിനെയും കുട്ടിയെയും അപകടത്തില്‍ നിന്നും  അതിസാഹസികമായി രക്ഷിച്ചു. 

അഗ്‌നിശമന സേനയെത്തിയാണ് തോമസുകുട്ടിയുടെ സഹായത്തോടെ  പിതാവിനെയും കുട്ടിയെയും  കരയ്ക്കുകയറ്റിയത്. ഇരവിമംഗലത്ത് വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട് വീട് കാണാന്‍ എത്തിച്ചേര്‍ന്ന പാലക്കാട് സ്വദേശി സിറില്‍ സിറിയക്കും മകള്‍ ലെനറ്റുമാണ് കിണറ്റില്‍ വീണത്. വീട്ടുമുറ്റത്ത് ഉടമയുമായി സംസാരിക്കുന്നതിനിടയിലാണ് കുട്ടി കിണറ്റില്‍ വീണത്. പിന്നാലെ ചാടിയ സിറിലിന് കുഞ്ഞിനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും കരയ്ക്കു കയറാന്‍ കഴിയാതെ കുഴഞ്ഞു പോകുകയായിരുന്നു. തോമസ് കുട്ടി രാജുവിന്റെ അവസരോചിതമായ ഇടപെടലാണ്  ഇരുവരെയും രക്ഷിച്ചത്. കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ചെങ്കിലും, പിതാവ്  പിടുത്തം വിട്ട് മുങ്ങിക്കുഴുന്നത് കണ്ടാണ് തോമസുകുട്ടി രാജു ധീരമായി കിണറ്റിലെക്ക്  എടുത്ത് ചാടിയത്. കുഞ്ഞിനെ കൈകളില്‍ എടുത്തു പിടിക്കുകയും പിതാവിനെ പൈപ്പിലും കയറിലും പിടിപ്പിച്ച് നിര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയായിരുന്നു.  കയറില്‍ തൂങ്ങിക്കിടന്ന് മറുകയ്യില്‍ രണ്ടര വയസ്സ് പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച് രക്ഷിക്കുകയായിരുന്നു തോമസുകുട്ടി രാജു.  ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടുകൂടിയാണ് കിണറ്റില്‍ നിന്നും കുഞ്ഞിനെയും പിതാവിനെയും കരയില്‍ എത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 3:45  മണിയോടുകൂടിയാണ് സംഭവം. DYFI നേതാവ് കൂടിയായ തോമസുകുട്ടി രാജുവിന്റെ സമയോചിതവും ധീരതയെടെയുള്ള ഇടപെടല്‍  സമൂഹത്തിന് മാതൃകയായി.

Post a Comment

0 Comments