ഇടിഞ്ഞു വീഴാറായ വീട്ടില്‍ ദുരിതനുഭവിച്ചിരുന്ന നിര്‍ധന കുടുംബത്തിന് പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയില്‍ വീട് നിര്‍മ്മിച്ചു നല്‍കി. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ 12 -ാം വാര്‍ഡിലെ തച്ചേകുന്നേല്‍ ശശിയും സഹോദരി ഓമനയുമാണ് വാസയോഗ്യമല്ലാത്ത വീട്ടില്‍ കഴിഞ്ഞിരുന്നത്. ഇവര്‍ ഇരുവരും അവിവാഹിതരാണ്. ഇവര്‍ക്കായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം കര്‍മ്മം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു.
അശരണരെ ചേര്‍ത്തു പിടിക്കുവാന്‍ സമൂഹം കാട്ടിയ വലിയ മനസ്സിനോടുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നതായി മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. നിര്‍മാണത്തിന് മുന്‍കൈയെടുത്ത സുനു ജോര്‍ജിനെ അദ്ദേഹം അഭിനന്ദിച്ചു. മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട കുടുംബത്തിന് സ്വന്തം പേരില്‍ വസ്തു ഇല്ലാത്തതിനാലും ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല. ഇവരുടെ ദുരവസ്ഥ മനസ്സിലാക്കിയ വാര്‍ഡ് മെമ്പര്‍ സുനു ജോര്‍ജ് ആണ് സുമനസ്സുകളുടെ സഹായത്തോടെ തേടുകയും മൂന്നേകാല്‍ ലക്ഷം രൂപ ചിലവില്‍ വീട് നിര്‍മ്മിച്ച നല്‍കുകയുമായിരുന്നു. സുനു ജോര്‍ജജ് ചെയര്‍മാനും അജിത് തെക്കെ പുരയില്‍ കണ്‍വീനറുമായി ഒരു ജോയിന്റ് അക്കൗണ്ട് തുറന്ന് സുമനസ്സുകളുടെ സഹായം സ്വീകരിച്ചാണ് വീടുപണി പൂര്‍ത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലൂക്കോസ് മാക്കില്‍, സി.എം ജോര്‍ജ്, പഞ്ചായത്ത് അംഗങ്ങളായ ബിനോ സക്കറിയ,ലിസി , ടോമി കാറുകുളം, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രിയ കക്ഷി പ്രവര്‍ത്തകര്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
0 Comments