Breaking...

9/recent/ticker-posts

Header Ads Widget

വള്ളിച്ചിറ ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവരങ്ങ് സമര്‍പ്പണം സെപ്റ്റംബര്‍ 16 ന്



വള്ളിച്ചിറ ഇടനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവരങ്ങ് സമര്‍പ്പണം സെപ്റ്റംബര്‍ 16 ന്  തിരുവിതാംകൂര്‍ ഇളയ മഹാറാണി പത്മശ്രീ അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മി ഭായി തമ്പുരാട്ടി സമര്‍പ്പിക്കും. ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 2 വരെ നടക്കുമെന്നും ക്ഷേത്ര ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെപ്റ്റംബര്‍ 16ന് രാവിലെ 10 ന് നടക്കുന്ന തിരുവരങ്ങ് സമര്‍പ്പണത്തില്‍ എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ ചെയര്‍മാനും ഗുരുവായൂര്‍ ദേവസ്വം മെമ്പറുമായ മനോജ് ബി നായര്‍ അധ്യക്ഷനായിരിക്കും.

ക്ഷേത്രം തന്ത്രി അനില്‍ ദിവാകരന്‍ നമ്പൂതിരി പൂര്‍ണ്ണ കുംഭം നല്‍കി വിശിഷ്ടാതിഥിയെ സ്വീകരിക്കും. SNDP മീനച്ചില്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല , വലവൂര്‍ യോഗക്ഷേമ ഉപസഭ സെക്രട്ടറി പി.വി. ഉണ്ണികൃഷ്ണന്‍  പെരിയമന , VNS മീനച്ചില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.എ ചന്ദ്രന്‍ ,AKvms മീനച്ചില്‍ താലൂക്ക് ചെയര്‍മാന്‍ രാമന്‍കുട്ടി കെ.ആര്‍, പി പത്മകുമാര്‍ രമേശ് കുമാര്‍ പി.എസ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് ഫ്‌ളൂട്ട് & വയലിന്‍ ഫ്യൂഷന്‍ അരങ്ങേറും. പരിപാടികള്‍ക്ക് ശേഷം പ്രസാദമൂട്ടും നടക്കും. നവരാത്രി മഹോത്സവത്തിന് സെപ്തംബര്‍ 22ന്  തുടക്കം കുറിക്കും. നവരാത്രി മണ്ഡപത്തില്‍ ഭദ്രദീപം തെളിയിക്കല്‍, 7ന് സോപാന സംഗീതം, 7.30 ന് ഓട്ടന്‍തുള്ളല്‍ എന്നിവ നടക്കും. സെപ്റ്റംബര്‍ 29ന് വൈകിട്ട് ആറുമണിക്ക് പൂജവയ്പ്പ് നടക്കും. 30 ന് രാവിലെ ഏഴുമണിക്ക് അഷ്ടമി പൂജ എട്ടിന് അക്ഷരശ്ലോക നാരായണീയ കാവ്യകേളി സദസ്സ്,വൈകിട്ട് 6.45 ന് ഗാനസുധ. ഒക്ടോബര്‍ ഒന്നിന് രാവിലെ 7.30ന് മഹാനവമി ആയുധപൂജ, വൈകിട്ട് 6.45 ന് വീണക്കച്ചേരി, ഒക്ടാബര്‍ രണ്ടിന് രാവിലെ 6:30ന് സരസ്വതി പൂജ ഏഴുമണിക്ക് പൂജയെടുപ്പ് 7.30 മുതല്‍ വിദ്യാരംഭം എന്നിവ നടക്കും. വലവൂര്‍  എന്‍എസ്എസ് കരയോഗം ഇടനാട് പ്രസിഡന്റ് പി.എസ് രമേശ് കുമാര്‍ പന്നിക്കോട്ട്,വള്ളിച്ചിറ ബാലകൃഷ്ണ വിലാസം എന്‍എസ്എസ് കരയോഗം  പ്രസിഡന്റ് പി പത്മകുമാര്‍ പത്മനിലയം ,ഇടനാട് എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡണ്ട് ഗോപകുമാര്‍ ജി നാരായണ മന്ദിരം,വള്ളിച്ചിറ ബാലകൃഷ്ണ വിലാസം എന്‍എസ്എസ് കരയോഗം ട്രഷറര്‍ സുനില്‍കുമാര്‍ എസ് മുട്ടത്തില്‍,കമ്മിറ്റി അംഗം ബാബു പി.എന്‍ ,ദേവസ്വം മാനേജര്‍ പി.പി ഗോപിനാഥന്‍ നായര്‍ കണ്ടത്തിപറമ്പില്‍,ക്ഷേത്രം മേല്‍ശാന്തി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി കാരമംഗലത്ത് മന എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Post a Comment

0 Comments