വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തിയാഘോഷം ഞായറാഴ്ച നടക്കും. വിവിധ SNDP ശാഖായോഗങ്ങളുടെ ആഭിമുഖ്യത്തില്‍ ഗുരുപൂജ, ഗുരുദേവ ജയന്തി ഘോഷയാത്ര, പ്രഭാഷണങ്ങള്‍, പ്രസാദമൂട്ട് തടങ്ങിയ വിവിധ പരിപാടികള്‍ ചതയ ദിനാഘോഷത്തോടനുബന്ധിച്ച് നടക്കും.
SNDP യോഗം കുമ്മണ്ണൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് രാവിലെ ശാഖാ പ്രസിഡന്റ് KK വിജയകുമാര്‍ പതാക ഉയര്‍ത്തും. SNDP യോഗം മീനച്ചില്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല ജയന്തി സന്ദേശം നല്‍കും. രാവിലെ 9 ന് ഗുരുദേവ ജയന്തി ഘോഷയാത്ര പഞ്ചായത്ത് പ്രസിഡന്റ് EM ബിനു ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ഘോഷയാത്രയെ തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍, പ്രസാദമൂട്ട് എന്നിവയുംനടക്കും.





0 Comments