Breaking...

9/recent/ticker-posts

Header Ads Widget

ചട്ടമ്പി സ്വാമികളുടെ 173-ാം ജയന്തി ദിനാചരണം നടന്നു.



കേരളത്തിലെ സാമൂഹിക നവോത്ഥാന നായകരില്‍ പ്രമുഖനായ  ആത്മീയാചാര്യന്‍ പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമികളുടെ 173-ാം ജയന്തി ദിനാചരണം നടന്നു. മീനച്ചില്‍ താലൂക്ക് NSS  യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന  അനുസ്മരണ സമ്മേളനം യൂണിയന്‍ ചെയര്‍മാന്‍  മനോജ് ബി. നായര്‍ ഉദ്ഘാടനം ചെയ്തു. 

സെക്രട്ടറി എം.എസ് രതീഷ് കുമാര്‍, യൂണിയന്‍ ഭരണസമിതി അംഗങ്ങളായ എന്‍. ഗോപകുമാര്‍, കെ.ഓ വിജയകുമാര്‍, രാജേഷ് മറ്റപ്പള്ളില്‍, ഉണ്ണികൃഷ്ണന്‍  നായര്‍ കുളപ്പുറത്ത്, എം.പി വിശ്വനാഥന്‍ നായര്‍, ജി. ജയകുമാര്‍, വനിതാ യൂണിയന്‍  പ്രസിഡന്റ് സിന്ധു ബി. നായര്‍, കമ്മറ്റി അംഗങ്ങളായ  ബീന വിശ്വനാഥ് , ജഗദമ്മ ശശിധരന്‍ , അനു എസ് നായര്‍ , ബിബിത ദിലീപ് , മായ സുദര്‍ശനന്‍, മംഗംളം സോമശേഖരന്‍, ഗീത രവീന്ദ്രന്‍ , രാജി അനീഷ്  യൂണിയന്‍ ഇന്‍സ്പെക്ടര്‍ അഖില്‍ കുമാര്‍ കെ.എ, വിവിധ കരയോഗ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.


Post a Comment

0 Comments