Breaking...

9/recent/ticker-posts

Header Ads Widget

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങി മരിച്ചു.



മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കള്‍ മുങ്ങി മരിച്ചു. പാലാ മുരിക്കുംപുഴയ്ക്കു സമീപം തൈങ്ങന്നൂര്‍ കടവിലാണ് സംഭവം. കൂരാലി സ്വദേശി കണ്ടത്തിന്‍കരയില്‍ ജിസ് സാബു, കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബിബിന്‍  ബാബു എന്നിവരാണ് മരണമടഞ്ഞത്. 


പാലായിലെ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും.  മൂന്നു മണിയോടെ ആറ്റിന്‍കരയിലിരുന്ന് ഭക്ഷണം കഴിച്ച ശേഷം ഇവര്‍ രണ്ടു പേരും കുളിക്കാനിറങ്ങുകയായിരുന്നു. യുവാക്കള്‍ മുങ്ങിത്താഴുന്നത്  സമീപത്തുണ്ടായിരുന്നയാള്‍ കാണുകയും ആളുകളെ വിളിച്ചുവരുത്തുകയും ചെയ്തു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സും പാലാ പൊലീസും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സ് സംഘം യുവാക്കളെ കരയ്‌ക്കെത്തിച്ച് കൃത്രിമശ്വാസോച്ഛ്വാസം നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാലാ ജനറല്‍ ആശുപത്രിയില്‍.

Post a Comment

0 Comments