ശാസ്ത്ര വിസ്മയങ്ങളുടെ നേര്‍ക്കാഴ്ചകളുമായി പാലാ ചാവറ പബ്ലിക് സ്‌കൂളില്‍ സ്‌പെന്‍ഷ്യ 2025 എഡ്യൂക്കേഷനല്‍ എക്‌സിബിഷന്‍ നടന്നു. 2000 ത്തിലധികം മോഡലുകളും വാഹനങ്ങളും എക്‌സിബിഷനില്‍ കൗതുകക്കാഴ്ചയൊരുക്കി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഒരുക്കിയ ശാസ്ത്രീയ മോഡലുകളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ചിത്രരചന മുതല്‍ നവീകരിച്ച കാര്‍ വരെ എക്്‌സിബിഷനില്‍ ശ്രദ്ധേയമായി. വിവിധ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന മോഡലുകള്‍ പ്രദര്‍ശനത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. കുട്ടികളില്‍ ശാസ്ത്രീയ അറിവുകള്‍ വളര്‍ത്തുന്നതിനായാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സാബു കൂടപ്പാട്ട് പറഞ്ഞു. തങ്ങളുടെ മികവുകള്‍ അവതരിപ്പിക്കാന്‍ കഴിയുന്നതിലുള്ള സന്തോഷത്തോടെ വിദഗ്ധമായ പരിശീലനം നേടിയാണ് വിദ്യാര്‍ത്ഥികള്‍ വിവിധ മോഡലുകള്‍ അവതരിപ്പിച്ചത്. ശാസ്ത്ര സാങ്കേതിക മികവുകള്‍ അവതരിപ്പിക്കുന്ന മോഡലുകളെക്കുറിച്ച് കൃത്യമായ വിശദീകരണവും വിദ്യാര്‍ത്ഥികള്‍ നല്‍കി. പഠനത്തോടൊപ്പം തങ്ങള്‍ ആര്‍ജിച്ച അറിവുകള്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്നു നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുകയായിരുന്നു ചാവറ സ്‌കൂളിലെ വിദ്യാഭ്യാസ പ്രദര്‍ശനം.
0 Comments