Breaking...

9/recent/ticker-posts

Header Ads Widget

ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി.



അന്തീനാട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ 21 -ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. ഞായറാഴ്ച വൈകീട്ട് നടന്ന യജ്ഞസമാരംഭ സഭയില്‍ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി മഹാരാജ് ദീപപ്രോജ്വലനവും അനുഗ്രഹപ്രഭാഷണവും നിര്‍വഹിച്ചു. ഭാഗവതം ഒരുപ്രാവശ്യം പൂര്‍ണമായി വായിച്ചാല്‍ മോക്ഷം നേടാന്‍ കഴിയുമെന്നാണ് സങ്കല്പമെന്നും ഭാഗവത ജ്ഞാനയജ്ഞങ്ങള്‍ മോക്ഷ പ്രാപ്തിക്ക് അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് KS പ്രവീണ്‍കുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി V D സുരേന്ദന്‍, ടി.കെ. മാധവന്‍, ബിജു ആര്‍ നായര്‍, പി.എം. ജയചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. യജ്ഞാചാര്യന്‍ മേഴത്തൂര്‍ സുദര്‍ശനന്‍ നമ്പൂതിരി ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി. തിങ്കളാഴ്ച രാവിലെ ഭാഗവത പാരായണവും പ്രഭാഷണവും ആരംഭിച്ചു. സപ്താഹയജ്ഞം ഒക്ടോബര്‍5ന്സമാപിക്കും.



Post a Comment

0 Comments