കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള മുളക്കുളം, വെള്ളൂര്‍, ഞീഴൂര്‍ പഞ്ചായത്തുകളിലെ ആശ പ്രവര്‍ത്തകര്‍ക്കായി മോഡ്യൂള്‍ പരിശീലന പരിപാടി അറുന്നൂറ്റിമംഗലം സാമൂഹ്യആരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ജോയ് നടുവേലടം അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ Dr. ലിജോമോന്‍, ഡോ. സോണിയ സ്‌ക്കറിയ, ഡോക്ടര്‍ രാജേഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഷീലാ കുമാരി, പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സൂപ്പര്‍വൈസര്‍, നിത മനോജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments