പാലായില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട റോസമ്മ അഞ്ച് പേര്‍ക്ക് ജീവിതത്തില്‍ പ്രകാശമാകുന്നു. . കഴിഞ്ഞ ദിവസം പാലായില്‍ ഉണ്ടായ വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേല്‍ വീട്ടില്‍ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകള്‍, കരള്‍, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും ഒരു കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങള്‍ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നല്‍കിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. റോസമ്മ ഉലഹന്നാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.


.webp)


0 Comments