Breaking...

9/recent/ticker-posts

Header Ads Widget

ഈശ്വരമൂലി എന്ന ഏറെ പ്രത്യേകതകളുള്ള അപൂര്‍വ സസ്യം കണ്ടെത്തി.




വിഷ ചികിത്സയില്‍ ഉപയോഗിച്ചിരുന്ന ഈശ്വരമൂലി എന്ന  ഏറെ പ്രത്യേകതകളുള്ള അപൂര്‍വ സസ്യം കഴിഞ്ഞ ദിവസം ഇലക്കാടിനു സമീപം കണ്ടെത്തി. കാഴ്ചക്കാര്‍ കൗതുകത്തോടെയും അല്പം ഭയത്തോടെയുമാണ് ഈശ്വര മൂലിയെ വീക്ഷിച്ചത് . ഇലയ്ക്കാട് രണ്ടാനിതടത്തില്‍  മജ്ജു രാജേഷ് കുര്യനാടിന്റെ റബ്ബര്‍ തോട്ടത്തിനോട് ചേര്‍ന്ന് ഭാഗത്ത് നിന്നാണ് ഈ അപൂര്‍വ്വ ഔഷധ സസ്യത്തെ കണ്ടെത്തിയത്.
കേരളത്തില്‍ സമതലങ്ങളിലും  600 മീറ്റര്‍ വരെ ഉയരമുള്ള മലകളിലുമാണ് ഈ അപൂര്‍വ സസ്യം  കണ്ടുവരുന്നത്. കാഴ്ചയില്‍ പാമ്പിന്റെ രൂപസാദൃശ്യമുള്ള പൂക്കളാണ് കാഴ്ചക്കാര്‍ക്ക് ഭയപ്പാട് ഉണ്ടാക്കുന്നത് മരങ്ങളില്‍ ഏറെ ഉയരത്തില്‍ പടര്‍ന്നു കയറുന്ന വള്ളിച്ചെടിയാണിത്. നിറയെ ഇലച്ചാര്‍ത്തുകളുമായി മരങ്ങളുടെ ശിഖരങ്ങളെ മൂടി നില്‍ക്കും. ഇല, കിഴങ്ങ് എന്നിവ ഔഷധയോഗ്യമാണ്. വര്‍ഷത്തില്‍ ഒരിക്കല്‍ പുഷ്പിക്കും. വിഷചികിത്സയില്‍ ഈശ്വരമൂലി ഉപയോഗിച്ചിരുന്നു. അത്യുത്തമമായ ഔഷധഗുണമുള്ള ഈ ചെടിയുടെ ശാസ്ത്രീയനാമം അരിസ്‌തോലോക്കിയ ഇന്‍ഡിക്ക, എന്നാണ്. ഗരുഡക്കൊടി, ഗരുഡപ്പച്ച, ഈശ്വരമുല്ല, കരളകം, ഉറിതൂക്കി, ഈശ്വരമൂലി,  കുടുക്കമൂലി,, ഗരളവേഗം, കറളയം, കരണമൂലി,, വിഷക്കൊടി. എന്നിങ്ങനെ വിവിധ പേരുകളില്‍ ഈ സസ്യം അറിയപ്പെടുന്നു. ഈശ്വരമൂലിയെ സംസ്‌കൃതത്തില്‍, സുനന്ദ,നാകുലി, ഗരുഡി, ഈശ്വരി, എന്നും. തമിഴില്‍ പെരുമരുന്ത്, അടകം, എന്നുമാണ് അറിയപ്പെടുന്നത്.


Post a Comment

0 Comments