നഗരങ്ങളിലും ഗ്രാമങ്ങളിലും ഓണാഘോഷം ആവേശം വിതറുകയാണ് വിവിധ മത്സരങ്ങളും ഓണക്കളികളും പൂക്കളവും ഓണ സദ്യയുമായി ആഘോഷങ്ങള്‍ പൊടിപൊടിക്കുകയാണ്. വിവിധ ക്ലബ്ബുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും റെസിഡന്റ്‌സ് അസോസിയേഷനുകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍ ആണ് ഓണത്തോടനുബന്ധിച്ച് നടന്നത്.
ഉത്രാട ദിനത്തില്‍ പാലായിലെ വ്യാപാരസ്ഥാപനമായ ജോര്‍ഗോസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയാണ് ആഘോഷം നടന്നത്. കൂട്ടായ്മയുടെയും ഒത്തു ചേരലിന്റെയും ആഹ്ലാദമാണ് ഓണാഘോഷങ്ങളുടെ പ്രത്യേകത.





0 Comments