മീനച്ചിലാറ്റില്‍ കയാക്കിംങ് പരിശീലനവും ശുചീകരണ യജ്ഞവും നടന്നു. പാലാ സെന്റ് തോമസ് കോളജില്‍ നടന്നുവരുന്ന എന്‍സിസി പരിശീലന ക്യാമ്പിന്റെ ഭാഗമായാണ് മീനച്ചിലാറ്റില്‍ കയാക്കിംഗ് പരിശീലനവും കടപ്പാട്ടൂര്‍ ക്ഷേത്രത്തിന്റെ സമീപമുള്ള കടവ് വൃത്തിയാക്കലും നടത്തിയത്. NCC ചങ്ങനാശേരി യൂണിറ്റിന്റെ കീഴിലുള്ള 6 കോളജുകളിലേയും 15 സ്‌കൂളുകളിലെയും 500 ലധികം കേഡറ്റ് കളും അധ്യാപകരും, ജീവനക്കാരുമാണ് ശുചീകരണ യജ്ഞത്തില്‍ പങ്കെടുത്തത്.
ശുചീകരണ യജ്ഞവും, കയാക്കിംങ് പരിശീലനവും 5k നേവല്‍ യുണിറ്റ് കമാന്റിങ് ഓഫീസര്‍ ക്യാപ്റ്റന്‍ അനില്‍ വര്‍ഗ്ഗീസ്സ്, നിയുക്ത കാമാന്റിംങ് ഓഫീസര്‍ കമാന്റര്‍ ഹരി പരമേശ്വര്‍, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ റവ ഫാ സാല്‍വിന്‍ കാപ്പിലിപറമ്പില്‍ , ബര്‍സാര്‍ റവ ഫാ മാത്യൂ ആലപ്പാട്ട് മേടയില്‍ എന്നിവര്‍ ചേര്‍ന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ചീഫ് പെറ്റി ഓഫീസര്‍ ഉദയകുമാര്‍, സബ് ലെഫ്റ്റനന്റ് ഡോ. അനീഷ് സിറിയക്, എന്‍സിസി നേവല്‍ വിംങ് എ.എന്‍.ഒ. മാരായ ലഫ്റ്റനന്റ് ഫെബി ജോസ്, സനല്‍ രാജ്, വിനായകന്‍ ആര്‍, ലിബിന്‍ അബ്രാഹം, സൗമ്യ സുരേന്ദ്രന്‍, കേഡറ്റ് ക്യാപ്റ്റന്‍ കണ്ണന്‍ ബി നായര്‍, പെറ്റി ഓഫീസര്‍ കെഡറ്റ് ജോണ്‍ റോയി തുടങ്ങിയവര്‍ പരിശീലന പരിപാടികളില്‍ പങ്കെടുത്തു. മീനച്ചിലാറ്റില്‍ സംഘടിപ്പിച്ച കയാക്കിംങ് പരിശീലന ക്യാംപ് പാലാ നഗരവാസികള്‍ക്കും പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും ഏറെ കൗതുകം നിറഞ്ഞ വ്യത്യസ്ത അനുഭവമായി മാറി.





0 Comments