ഏറ്റുമാനൂരില്‍ പീപ്പിള്‍സ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത് കേരളയും സംയുക്തമായി ഭവനരഹിതര്‍ക്കായി പണികഴിപ്പിച്ച അഞ്ചു വീടുകള്‍ അടങ്ങുന്ന പീപ്പിള്‍സ് വില്ലേജിന്റെ സമര്‍പ്പണം വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഏറ്റുമാനൂര്‍ മഹാത്മാഗാന്ധി കോളനി റോഡില്‍ മംഗളം എന്‍ജിനീയറിങ് കോളേജിന് സമീപം നടക്കുന്ന ചടങ്ങ് വെള്ളിയാഴ്ച മൂന്നു മണിക്ക് ഫ്രാന്‍സിസ് ജോര്‍ജ് എം.പി ഉദ്ഘാടനം ചെയ്യും .
ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ അഞ്ചു വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിക്കും. ബൈത്തുസ്സക്കാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തും. പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം. അബ്ദുല്‍ മജീദ് അധ്യക്ഷത വഹിക്കും.ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം,ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ മൗലവി,ഏറ്റുമാനൂര്‍ സിഎസ്‌ഐ പള്ളി വികാരി ഫാദര്‍ ജേക്കബ് ജോണ്‍സണ്‍,നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്,ജയസൂര്യന്‍ ഭട്ടതിരിപ്പാട്,തങ്കച്ചന്‍ കോണിക്കല്‍,സിസ്റ്റര്‍ ജെനി , സുമീന മോള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പി.കെ. മുഹമ്മദ്, പീപ്പിള്‍സ് ഫൗണ്ടേഷന്‍ ഏരിയ കോര്‍ഡിനേറ്റര്‍ എ.പി മുഹമ്മദ് റാഫി എന്നിവര്‍ പങ്കെടുത്തു.
0 Comments