Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാന സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ക്ക് സമാപനമായി.



പാലായില്‍ നടന്ന സംസ്ഥാന സബ് ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ് മത്സരങ്ങള്‍ക്ക് സമാപനമായി. പാലാ സ്‌പോര്‍ട്ട്‌സ് അരീനയില്‍ 4 ദിവസങ്ങളിലായി നടന്നു വന്ന മത്സരങ്ങളില്‍ 200 ഓളം പേര്‍ പങ്കെടുത്തു. 


11 നും 13നും ഇടയില്‍ പ്രായമുള്ള ആണ്‍ പെണ്‍ കുട്ടികളുടെ സിംഗിള്‍സ് ഡബിള്‍സ് മത്സരങ്ങളാണ് നടന്നത്. സമാപന സമ്മേളനം മാണി സി. കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. KBSA പ്രസിഡന്റ് ചിത്രേഷ് നായര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് G പ്രശാന്ത് അധ്യക്ഷനായിരുന്നു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവും BAl വൈസ് പ്രസിഡന്റുമായ S മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ബൈജു വര്‍ഗീസ് ഗുരുക്കള്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത് മീനാഭവന്‍, മൈക്കിള്‍ കള്ളിവയലില്‍, അസോസിയേഷന്‍ ജില്ലാ ഭാരവാഹികളായ കുഞ്ഞു മൈക്കിള്‍ ,ബിജോ മോന്‍, ജില്ലാ അസോസിയേഷന്‍ സെക്രട്ടറി ലൗജന്‍ NP,  പ്രദീപ് പി പ്രഭ തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments