ഓണക്കാലത്ത് തിരക്ക് വര്‍ദ്ധിച്ചതോടെ പാലാ നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബൈപ്പാസ് റോഡിലൂടെ ഇടതടവില്ലാതെ വാഹനങ്ങള്‍ പായുമ്പോള്‍ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് പതിവാകുന്നു. മെയിന്‍ റോഡിലും ടിബി റോഡിലും പ്രധാന ജംഗ്ഷനുകളിലും ഗതാഗതക്കുരുക്ക്, പതിവാകുകയാണ്.
നഗരത്തില്‍ പലയിടത്തും അനധികൃത പാര്‍ക്കിംഗ് ഗതാഗതകുരുക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. റോഡിന്റെ ഇരുവശത്തും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് യാത്രാ തടസ്സത്തിനൊപ്പം കാല്‍നട യാത്രികരെയും ബുദ്ധിമുട്ടിലാക്കുകയാണ്. റോഡ് മുറിച്ചു കടക്കാന്‍ ഏറെനേരം കാത്തിരിക്കേണ്ട സ്ഥിതിയാണുള്ളത്. നഗരത്തിലെ തിരക്കേറിയ നാല്‍ക്കവലകളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസും പാടുപെടുകയാണ്. ബൈപ്പാസും, പാലാ-കൂത്താട്ടുകുളം റോഡും സംഗമിക്കുന്ന സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനിലാണ് ഗതാഗതകുരുക്ക് കൂടുതലുള്ളത്. രാമപുരം, വൈക്കം, തൊടുപുഴ റോഡുകളില്‍ നിന്ന് ഇവിടെയെത്തുന്ന വാഹനങ്ങള്‍ ഒന്നാകെ സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ എത്തുമ്പോഴാണ് തിരക്ക് അനിയന്ത്രിതമാകുന്നത്. സിവില്‍ സ്റ്റേഷന്‍ ജംഗ്ഷനില്‍ താല്‍ക്കാലികമായൊരു ട്രാഫിക് ഐലന്‍ഡ് നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും പോലീസിന്റെ സാന്നിധ്യം ഇല്ലെങ്കില്‍ പലപ്പോഴും ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമാണ് ഉള്ളത്.





0 Comments