കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്‌സ് മിഷന്‍ ഹോസ്പിറ്റലില്‍ പുതിയ സൈക്യാട്രി വാര്‍ഡിന്റെ ആശീര്‍വാദ കര്‍മ്മവും ഉദ്ഘാടനവും നടന്നു. ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ അനിജ SVM സ്വാഗതം ആശംസിച്ചു. സിസ്റ്റര്‍ ഡോ. ലത SVM (CMO & Chief Paediatrician) അനുമോദന പ്രസംഗം നടത്തി. റവ. സിസ്റ്റര്‍ ഇമ്മാകുലേറ്റ് SVM (Superior General & Chairperson, LLM Hospital) ഉദ്ഘാടനം നിര്‍വഹിച്ചു.
റവ. ഫാ. തോമസ് എടതിപറമ്പില്‍ (വികാരി, സെന്റ് മേരീസ് ഫോറോന്‍ പള്ളി, കിടങ്ങൂര്‍), സിസ്റ്റര്‍ ഡോ. ആന്‍ ജോസ് SVM (മുന്‍ ഡയറക്ടര്‍), ഡോ. രാകേഷ് ചെറിയാന്‍ ജേക്കബ് (കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ്), റവ. ഫാ. സിറിയക് മറ്റത്തില്‍ (വികാരി, സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്കാ പള്ളി, മറ്റകര), സിസ്റ്റര്‍ ഡോ. ജോസീന SVM (പ്രിന്‍സിപ്പാള്‍, ലിറ്റില്‍ ലൂര്‍ദ്‌സ് കോളേജ് ഓഫ് നഴ്‌സിംഗ്), റവ. ഫാ. ജോസ് കടവില്‍ചിറ (ചാപ്പ്‌ലൈന്‍, LLM Hospital) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പുകളിലെ അംഗങ്ങള്‍ എന്നിവര്‍ ഗാനങ്ങള്‍, ഡാന്‍സ്, കോമഡി സ്‌കിറ്റുകള്‍ എന്നിവ അവതരിപ്പിച്ചു. ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത SVM നന്ദിപ്രസംഗം നടത്തി.





0 Comments