Breaking...

9/recent/ticker-posts

Header Ads Widget

അഡ്വ.പ്രിന്‍സ് ലൂക്കോസിന്റെ വേര്‍പാട് തീരാ നഷ്ടമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ



കേരള കോണ്‍ഗ്രസ് നേതാവ് അഡ്വ.പ്രിന്‍സ് ലൂക്കോസ് അന്തരിച്ചു.53 കാരനായ പ്രിന്‍സ് ലൂക്കോസ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ഉന്നതാധികാര സമിതിയംഗമായിരുന്നു.  വേളാങ്കണ്ണിയില്‍ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. മൃതദേഹം തെള്ളകത്തെ കാരിത്താസ് ആശുപത്രിയില്‍. കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു. കേരള കോണ്‍ഗ്രസ് നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്. കേരള വിദ്യാര്‍ത്ഥി കോണ്‍ഗ്രസ് എം സംസ്ഥാന പ്രസിഡന്റും, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ടുമായി  പ്രവര്‍ത്തിച്ചിട്ടുണ്ട്. 

2021 ല്‍ മന്ത്രി വി.എന്‍ വാസവന് എതിരെ ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തില്‍ ഡഉഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. കേരള കോണ്‍ഗ്രസ് ഉന്നതാ അധികാര സമിതി അംഗമായിരുന്ന അഡ്വ.പ്രിന്‍സ് ലൂക്കോസിന്റെ വേര്‍പാട് പാര്‍ട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി എക്‌സിക്യൂട്ടീവ്  ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. കേരള കോണ്‍ഗ്രസ് നേതാക്കന്മാര്‍ ഏറെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ചേര്‍ത്തുനിര്‍ത്തിയിരുന്ന വ്യക്തിത്വമായിരുന്നു പ്രിന്‍സ് ലുക്കേസിന്റേതെന്നും അദ്ദേഹം പറഞ്ഞു. വേളാങ്കണ്ണി മാതാവിന്റെ അടുത്തെത്തി പ്രാര്‍ത്ഥിച്ച് എട്ടു നോയമ്പിന്റെ വിശുദ്ധിയില്‍ നില്‍ക്കുമ്പോഴാണ് കര്‍മ്മനിരതനായ പ്രിന്‍സ് ലൂക്കോസ് വിട വാങ്ങിയതെന്നും മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ചാണ്ടി ഉമ്മന്‍ എംഎല്‍എ, കെ സുരേഷ് കുറുപ്പ് എക്‌സ് എംഎല്‍എ, അഡ്വക്കറ്റ് ഫില്‍സണ്‍ മാത്യു, അഡ്വക്കേറ്റ് ജയ്‌സണ്‍ മാത്യു, ജോയ് എബ്രഹാം എക്‌സ് എം.പി കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് തുടങ്ങിയ നേതാക്കള്‍ കാരിത്താസ് ആശുപത്രിയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. കാരിത്താസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച രണ്ടിന് ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റേഷനില്‍  പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കോട്ടയം കളക്ടറേറ്റിലെ കോടതി സമുച്ചയത്തിന് സമീപവും തുടര്‍ന്ന് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി ഓഫീസിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പാറമ്പുഴയിലെ ഭവനത്തിലേക്ക് ഭൗതികശരീരം എത്തിക്കും. പത്താം തീയതി ബുധനാഴ്ച മൂന്നര മണിക്ക് പാറമ്പുഴ പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ചങ്ങനാശ്ശേരി അതിരൂപത മെത്രാന്‍  മാര്‍ തോമസ് തറയില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും.

Post a Comment

0 Comments