അഡ്വ പ്രിന്‍സ് ലൂക്കോസിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കേരള കോണ്‍ഗ്രസ് ഉന്നത അധികാര സമിതി അംഗവും, കോട്ടയം ബാറിലെ അഭിഭാഷകനുമായിരുന്ന, അന്തരിച്ച അഡ്വ. പ്രിന്‍സ് ലൂക്കോസിന്റെ സംസ്‌കാര ചടങ്ങുകള്‍ പാറമ്പുഴ ബത്ലഹേം പള്ളിയില്‍ നടന്നു. വേളാങ്കണ്ണി തീര്‍ത്ഥാടനം കഴിഞ്ഞ് കുടുംബാംഗങ്ങള്‍ക്കൊപ്പം മടങ്ങുന്നതിനിടെ ട്രെയിനില്‍ വെച്ച് ഹൃദയാഘാതം മൂലമായിരുന്നു പ്രിന്‍സ് ലൂക്കോസിന്റെ അന്ത്യം.
തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ചൊവ്വാഴ്ച കോട്ടയം, ഏറ്റുമാനൂര്‍, അതിരമ്പുഴ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടിലെത്തിച്ചു. ബുധനാഴ്ച മൂന്ന് മണിയോടെ ഭവനത്തിലെ ശുശ്രൂഷകള്‍ക്കു ശേഷം, പാറമ്പുഴ ബത്ലഹേം ദേവാലയത്തില്‍ വെച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ നടന്നു. ഭവനത്തിലെ ശുശ്രൂഷ കര്‍മ്മങ്ങള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപത ബിഷപ്പ് മാര്‍ തോമസ് തറയില്‍ കാര്‍മികത്വം വഹിച്ചു. പാറമ്പുഴ ബദ്ലഹേം പള്ളിയിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറല്‍ ഫാദര്‍ ആന്റണി ഏത്തക്കാട് കാര്‍മികത്വം വഹിച്ചു. മന്ത്രി റോഷി അഗസ്റ്റിന്‍, PJജോസഫ് MLA, മോന്‍സ് ജോസഫ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പൊതുപ്രവര്‍ത്തകരുമടക്കമുള്ളവര്‍ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍, മതപുരോഹിതന്മാര്‍ തുടങ്ങി ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.സംസ്‌കാര ചടങ്ങുകള്‍ക്കു ശേഷം നടന്ന അനുസ്മരണ സമ്മേളനത്തില്‍ കോട്ടയം നഗരസഭാധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷയായിരുന്നു. മന്ത്രി റോഷി അഗസ്റ്റ്യന്‍ ഫ്രാന്‍സിസ് ജോര്‍ജ് MP, മോന്‍സ് ജോസഫ് MLA, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ MLA അപു ജോസഫ്, അഡ്വ അനില്‍ കുമാര്‍, സ്റ്റീഫന്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments