മീനച്ചിലാറ്റില്‍ കുട്ടവഞ്ചിയില്‍ സവാരിയുമായി പാലായില്‍ വേറിട്ട ഓണാഘോഷം. പാലാ ഫ്രണ്ട്‌സ് ആര്‍ട്‌സ് ക്ലബ് ആണ് കുട്ടവഞ്ചി സവാരി സംഘടിപ്പിച്ചത്. പാലാ ചെത്തിമറ്റം തൃക്കയില്‍ കടവിലാണ് കുട്ട വഞ്ചി യാത്ര ഒരുക്കിയത്. ആലോഷങ്ങള്‍ക്കൊപ്പം മീനച്ചിലാറിന്റെ കാഴ്ചകള്‍ കണ്ട് ആറിനെ കൂടുതല്‍ പരിചയപ്പെടാന്‍ അവസരമൊരുക്കിയാണ് കുട്ടവഞ്ചി യാത്ര നടത്തിയത്.
നിരവധി ആളുകള്‍ കുട്ടവഞ്ചി സവാരിക്കായി എത്തിയിരുന്നു. പരിചയ സമ്പന്നരുടെ നേതൃത്വത്തില്‍ എല്ലാ സുരക്ഷ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടാണ് കുട്ടവഞ്ചി യാത്ര സംഘടിപ്പിച്ചത്. ക്ലബ്ബ് ഭാരവാഹികളായ ബിനു, മനോജ് മാത്യു പാലാക്കാരന്‍ എന്നിവര്‍ കുട്ടവഞ്ചിയാത്രയ്ക്ക്നേതൃത്വംനല്‍കി.





0 Comments