Breaking...

9/recent/ticker-posts

Header Ads Widget

ജോഷി മെമ്മോറിയല്‍ ഓണം ഫുട്‌ബോള്‍ മത്സരത്തില്‍ നാലാം വാര്‍ഡ് ജേതാക്കളായി



ഓണാഘോഷങ്ങളുടെ ഭാഗമായി കിടങ്ങൂര്‍ മാസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജോഷി മെമ്മോറിയല്‍ ഓണം ഫുട്‌ബോള്‍ മത്സരത്തില്‍ നാലാം വാര്‍ഡ് ജേതാക്കളായി. പത്താം വാര്‍ഡിനെ പരാജയപ്പെടുത്തിയാണ് 4-ാം വാര്‍ഡ് ചാമ്പ്യന്മാരായത്.   മുഴുവന്‍ സമയത്തും ഒരു ഗോള്‍ പോലും പിറക്കാതെ വന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് നാലാം വാര്‍ഡ് 10-ാം വാര്‍ഡിനെ പരാജയപ്പെടുത്തിയത്. 

തോമസുകുട്ടി മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്കു വേണ്ടിയും കൊച്ചുപറമ്പില്‍ കേളന്‍ മെമ്മോറിയല്‍ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയും സെന്റ് മൈക്കിള്‍സ് ബേക്കറി എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുമുള്ള വാര്‍ഡുതല മല്‍സരങ്ങളാണ് ഞായറാഴ്ച നടന്നത്. സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മല്‍സരങ്ങള്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാത്രി വൈകിയും നടന്ന മല്‍സരം വീക്ഷിക്കാന്‍ നൂറു കണക്കിന്ന് കായിക പ്രേമികളാണ് കിടങ്ങൂരിലെത്തിയത്. സീനിയേഴ്സ് വിഭാഗം മല്‍സരത്തില്‍ കുമ്മണ്ണൂര്‍ ലെജന്‍ഡ്സ് റേഡിയന്റ് ക്ലബ് കിടങ്ങൂരിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ജൂണിയേഴ്സ് ഫൈനലില്‍ കാസിനോ എഫ്സി പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ എമിറൈറ്റസ് ഇലവനെ പരാജയപ്പെടുത്തി. മാസ് സെക്രട്ടറിമാരായ ബോബി തോമസ്, വിഷ്ണു, ജിത്തു, ജനറല്‍ കണ്‍വീനര്‍ ലിജു ജോസഫ് തുടങ്ങിയവര്‍ മത്സരങ്ങള്‍ക്ക്നേതൃത്വം നല്കി.

Post a Comment

0 Comments