കോട്ടയം - ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനുകളുടെ വികസനവും കോട്ടയം എറണാകുളം ബൈപ്പാസ് റോഡിന്റെ നിര്‍മ്മാണവും അനതി വിദൂര ഭാവിയില്‍ സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഫ്രാന്‍സിസ് ജോര്‍ജ് എം.പി. പറഞ്ഞു. ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരതും മെമുവും അടക്കമുള്ള കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റുമാനൂര്‍ വികസനസമിതി ഓണാഘോഷ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ് എം. പി. ജനകീയ വികസന സമിതിയുടെ മിനി ഓപ്പണ്‍ ഹാളില്‍ സംഘടിപ്പിച്ച യോഗത്തില്‍, സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷനായിരുന്നു. യോഗത്തില്‍ വേള്‍ഡ് പീസ് മിഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ഫിലിപ്പ് ജോസഫ് മണിയാലില്‍, കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന പ്രസിഡണ്ട് എന്‍ അരവിന്ദാക്ഷന്‍ നായര്‍, ഏറ്റുമാനൂര്‍. സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം ജോയ് പൂവംനില്‍ക്കുന്നതില്‍, പ്രൊഫസര്‍ പി.എസ് ശങ്കരന്‍ നായര്‍, വിമല എം നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവാതിര കളി മത്സരം കുട്ടികളുടെ വിവിധ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി.
1 Comments
വൈക്കം റോഡ് വികസനം എന്ന് നടപ്പിലാക്കും. കൂടുതൽ ട്രെയിന്നുകൾക്ക് stop അനുവദിക്കണം.
ReplyDelete