Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരണമടഞ്ഞു



വൈദ്യുതി ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരണമടഞ്ഞു. പയപ്പാര്‍ വൈദ്യശാല ഭാഗത്ത്  ളാലം തോട്ടില്‍  ചൊവ്വാഴ്ച രാത്രി 8.30 യോടെയായിരുന്നു സംഭവം. വൈദ്യശാല  പുതുപ്പള്ളില്‍ പി.ജി സുരേഷ് (54) ആണ് മരണമടഞ്ഞത്. 
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് നെച്ചിപുഴൂര്‍ കുന്നേല്‍ ജായിസിനെ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ളാലം തോടിന് സമീപത്തുള്ള വൈദ്യുതി ലൈനില്‍ നിന്നും കണക്ഷനെടുത്ത് മീന്‍ പിടിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും വൈദ്യുതാഘാതം ഏറ്റത്.  സുരേഷ് സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടിരുന്നു. പോലീസും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സുരേഷിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ ശേഷം ഭവനത്തിലെത്തിച്ചു. പാലായിലെ പൊതുശ്മശാനത്തില്‍ സംസ്‌കാരം നടന്നു.


Post a Comment

0 Comments