ജനങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും സങ്കടങ്ങളും നേരിട്ട് അറിയാന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന ഭരണാധികാരിയും ജന നേതാവും ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്ന്, മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു. ജനാധിപത്യ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് ഒരു ഭരണാധികാരി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടി നല്‍കിയ സംഭാവനകള്‍ വലുതാണെന്നും എംഎല്‍എ അഭിപ്രായപ്പെട്ടു.
കാണക്കാരിയില്‍ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ രണ്ടാമത് വാര്‍ഷിക സമ്മേളനവും ഓണക്കിറ്റ് വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോന്‍സ് ജോസഫ് എംഎല്‍എ. കാണക്കാരി ക്ഷീര വ്യവസായ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മനോജ് ഇടപ്പാട്ടില്‍ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്‍ രക്ഷാധികാരി പി.യു മാത്യു, ആര്‍ അരവിന്ദാക്ഷന്‍ നായര്‍, പഞ്ചായത്ത് അംഗങ്ങളായ സാംകുമാര്‍ തമ്പി ജോസഫ്, ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ ഭാരവാഹികളായ വിശ്വംഭരന്‍ ഒലിയം പ്ലാക്കില്‍, സോണി ജോസഫ്,,റെജിമോന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ജില്ലയിലെ മികച്ച ക്ഷീര വ്യവസായ സഹകരണ സംഘമായി തിരഞ്ഞെടുക്കപ്പെട്ട കാണക്കാരി ക്ഷീര വ്യവസായ സംഘം പ്രസിഡണ്ട് പി.യു മാത്യുവിനെ ആദരിച്ചു.





0 Comments