Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു.



സംസ്ഥാനത്ത് വാഹനാപകടങ്ങള്‍  വര്‍ദ്ധിക്കുന്നു. രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ പത്തു ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വാഹനാപകടങ്ങളില്‍ മരണപ്പെടുന്നവരുടെ സംഖ്യയും ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.തമിഴ്‌നാട് 14 ശതമാനം മധ്യപ്രദേശ് 11.5 ശതമാനവുമാണ് അപകട നിരക്ക്. കേരളത്തില്‍ കഴിഞ്ഞവര്‍ഷം 48091 വാഹനാപകടങ്ങളാണ് ഉണ്ടായത്.  

അപകട നിരക്കില്‍  കേരളം മൂന്നാം സ്ഥാനത്തേക്ക് എത്തിനില്‍ക്കുകയാണ്. ഗതാഗത നിയമങ്ങള്‍ പാലിക്കുന്നതിലുള്ള വൈമുഖ്യവും ട്രാഫിക് സംസ്‌കാരം ഇല്ലാത്തതുമാണ് ഈ വിപത്തിന് പ്രധാന കാരണം ആയി ചൂണ്ടിക്കാണിക്കുന്നത്. വാഹനങ്ങളുടെ അമിതവേഗവും മത്സര ഓട്ടവും മദ്യവും മയക്കുമരുന്നുകളും ഉപയോഗിച്ച ശേഷം വാഹനമോടിക്കുന്നതും  അപകടങ്ങള്‍ വിളിച്ചു വരുത്തുകയാണ്. മികച്ച റോഡുകളില്‍ പോലും ഗതാഗതനിയന്ത്രണ സംവിധാനങ്ങളുടെ അപാകതകളും അപകടനിരക്ക് വര്‍ധിക്കാന്‍ കാരണമാകുന്നു. വാഹനങ്ങളുടെ പെരുപ്പത്തിന് ആനുപാതികമായി നിലവാരമുള്ളതും ആവശ്യത്തിന് വീതിയുള്ളതുമായ റോഡുകള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തതും അപകടനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു. കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ ഗതാഗത കുരുക്കും നിയമലംഘനങ്ങളും പതിവു കാഴ്ചയാവുകയാണ്.


Post a Comment

0 Comments