കാണക്കാരി ഗ്രാമത്തിലെ വിനോദസഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തി കാണക്കാരി ചിറക്കുളം കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന മധുരം പൂങ്കാവനം പദ്ധതിയിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കെല്‍ അംഗീകരിച്ച ഉത്തരവാദിത്ത ടൂറിസം പ്രോജക്റ്റിലൂടെ പ്രകൃതിയുടെ മനോഹാരിത ഉപയോഗപ്പെടുത്തി മൂന്നു കോടി രൂപ ചിലവിലാണ് കാണക്കാരിയെ വിനോദസഞ്ചാര കേന്ദ്രമായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ പറഞ്ഞു.
വിനോദ സഞ്ചാര ഭൂപടത്തില്‍ കാണക്കാരിയുടെ പേര് കൂടി എഴുതിച്ചേര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് ടൂറിസം പ്രോജക്ടുകള്‍ നടപ്പിലാക്കുന്നത്. പ്രഭാത സായാഹ്ന നടത്തത്തിനായുള്ള നടപ്പുവഴിയും , പെഡറല്‍ ബോട്ട്, റോപ്പ് വേ, നീന്തല്‍ പരിശീലനം കേന്ദ്രം, കുട്ടികളുടെ പാര്‍ക്ക്, ഡോര്‍മിറ്ററി, ഫുഡ് കോര്‍ട്ട്, ടര്‍ഫ് തുടങ്ങിയവയെല്ലാം വിനോദസഞ്ചാരികളെ ആകര്‍ഷിക്കും. രണ്ടര ഏക്കറിലധികം വിസ്തൃതമായ ചിറക്കുളവും അതിനെ ചേര്‍ന്നുള്ള രണ്ട് ഏക്കറോളം വരുന്ന സമീപപ്രദേശവും പദ്ധതിയ്ക്കായി ഉപയോഗപ്പെടുത്തുന്നു. പ്രകൃതി സംരക്ഷണവും പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്തി കൊണ്ടുള്ള മധുരം പൂങ്കാവനം പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് നാടിനായി സമര്‍പ്പിക്കുന്നതെന്ന് പദ്ധതി രൂപരേഖ തയ്യാറാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച പഞ്ചായത്ത് അംഗം കാണക്കാരി അരവിന്ദാക്ഷന്‍ പറഞ്ഞു.





0 Comments