Breaking...

9/recent/ticker-posts

Header Ads Widget

ചേന്നാട് നെടുന്താനം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടന്നു



ചേന്നാട് നെടുന്താനം കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വക്കേറ്റ് ഷോണ്‍ ജോര്‍ജ് നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് അനുവദിച്ച 4500000 രൂപയും, ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപയും, ഗ്രാമപഞ്ചായത്ത് വിഹിതമായ 1895000 രൂപയും ഉള്‍പ്പെടെ 7395000 ചെലവിട്ടാണ് പദ്ധതി നടപ്പിലാക്കിയത്.  
പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍  മുഴുവന്‍ കുടുംബങ്ങളിലും കുടിവെള്ളമെത്തിക്കാന്‍ കഴിയുന്ന പദ്ധതിയാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ ആല്‍വിന്‍ കെ തോമസ് സ്വാഗതം ആശംസിച്ചു. പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിള്‍ അധ്യക്ഷയായിരുന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മറിയാമ്മ ഫെര്‍ണാണ്ടസ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മിനി സാവിയോ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments