പാലാ സെന്റ് തോമസ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹവാസ ക്യാമ്പിനോട് അനുബന്ധിച്ച് സ്ത്രീ ശാക്തീകരണ ബോധവല്‍ക്കരണ റാലി നടത്തി.
കട്ടപ്പന മേരികുളം സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നുവരുന്ന ക്യാമ്പിനോട് അനുബന്ധിച്ചാണ് ബോധവല്‍ക്കരണ റാലി സംഘടിപ്പിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് റാലി നടന്നത്. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. പ്രിന്‍സി ഫിലിപ്പ്, ഡോ. ആന്റോ മാത്യു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.





0 Comments