ബാങ്കുകള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനെതിരെ വ്യാപാരികള്‍ സമരരംഗത്ത്. ഇടപാടുകാരില്‍ നിന്നും ഹിഡന്‍ ചാര്‍ജസ് എന്ന പേരില്‍ കൗണ്ടിംഗ് ചാര്‍ജസ്, ഹാന്‍ഡ്‌ലിംഗ് ചാര്‍ജസ് ,സര്‍വീസ് ചാര്‍ജസ് ,മെസ്സേജ് ചാര്‍ജസ് എന്നിങ്ങനെ വന്‍ തുകകള്‍ ഈടാക്കുന്നതിനെതിരെ യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ഫോറം സമരമാരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകളം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രതിഷേധ ധര്‍ണ്ണയുടെ ഉദ്ഘാടനം ബെന്നി ബെഹനാന്‍ എം.പി. നിര്‍വ്വഹിക്കും. യൂണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ സംസ്ഥാന പ്രസിഡണ്ട് ജോബി വി ചുങ്കത്ത് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എഫ്. സെബാസ്റ്റിയന്‍ സംസ്ഥാന നേതാക്കളായ നിജാം ബഷി, സി.എച്ച് ആലികുട്ടി ഹാജി. വി.എ ജോസ്, ടി.കെ ഹെന്‍ട്രി, ടോമി കുറ്റിയാങ്കല്‍, ഓസ്റ്റിന്‍ ബെന്നന്‍, കെ. ഗോകുല്‍ദാസ്, ടി.കെ മൂസ്സ. , എ.കെ വേണുഗോപാല്‍, പി.എസ്. സിംപസണ്‍, ടി.പി. ഷെഫീക്ക്, വി.സി പ്രിന്‍സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിനു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ചിലും ധര്‍ണ്ണയിലുംഅണിനിരക്കും. വാര്‍ത്താ സമ്മേളനത്തില്‍ വി.എ. ജോസ് ഉഴുന്നാലില്‍ ടോമി കുറ്റിയാങ്കല്‍, ബെന്നി മൈലാടൂര്‍, VC പ്രിന്‍സ്, ബാബു നെടുമുടി, തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments