Breaking...

9/recent/ticker-posts

Header Ads Widget

റോങ്ക്ളിന്‍ ജോണിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണവും



കാണക്കാരി  കൃപ ചാരിറ്റബിള്‍ സൊസൈറ്റിയുടെ പ്രഥമ പ്രസിഡന്റായിരുന്ന റോങ്ക്ളിന്‍ ജോണിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണവും അനുസ്മരണവും നടത്തി.  കാണക്കാരി ക്ഷീര സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന  യോഗത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ  അനുസ്മരണ പ്രഭാഷണം നടത്തി. 

കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ വൈസ് പ്രസിഡന്റ്, ഏഷ്യന്‍ ബുക്ക് ഹൗസ് റീജിയണല്‍ മാനേജര്‍, മികച്ച ക്ഷീര കര്‍ഷകന്‍  എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിത്വമായിരുന്നു റോങ്ക്ളിന്‍ ജോണ്‍.  കൃപ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ഡോക്ടര്‍ ഡൊമിനിക്   മാത്യു അധ്യക്ഷത വഹിച്ചു. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  അംബിക സുകുമാരന്‍, കണക്കാരി ക്ഷീരസംഘം  പ്രസിഡന്റ് P.U മാത്യു ,വാര്‍ഡ് മെമ്പര്‍മാരായ കാണക്കാരി അരവിന്ദാക്ഷന്‍, ലൗലി മോള്‍ വര്‍ഗീസ്, തമ്പി കാവുംപറമ്പില്‍, സൊസൈറ്റി സെക്രട്ടറി ഗോപിനാഥന്‍ കെ.കെ, മനോജ് ഇടപ്പാട്ടില്‍, ആലിസ് റോങ്ക്ളിന്‍ എന്നിവര്‍ സംസാരിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി നല്‍കിയ  ഭക്ഷ്യ കിറ്റ്, പുതുവസ്ത്രങ്ങള്‍ എന്നിവയുടെ വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ നിര്‍വഹിച്ചു.


Post a Comment

0 Comments