മരങ്ങാട്ടുപിള്ളി ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഓണാഘോഷത്തോടനുബന്ധിച്ച് കുടുംബ പൂക്കള മത്സരവും വിവിധ പരിപാടികളും നടന്നു. മേല്‍ശാന്തി അരുണ്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റ് എ.എസ്.ചന്ദ്രമോഹനന്‍ അദ്ധ്യക്ഷനായിരുന്നു. നിരവധി കുടുംബങ്ങള്‍ ഒത്തു ചേര്‍ന്ന് നടത്തിയ പൂക്കള മത്സരത്തില്‍ രാധാ കൃഷ്ണന്‍കുട്ടി കണിയപറമ്പില്‍ , രശ്മി പ്രകാശ്, കെ.കെ.നാരായണന്‍ എന്നീ ടീമുകള്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.
CBSE പത്താം ക്ലാസ് പരീക്ഷയില്‍ 500 -ല്‍ 499 മാര്‍ക്ക് നേടി കേരള ടോപ്പര്‍ ആയി വിജയിച്ച ഗായത്രി എം, കൊച്ചുപുരയ്ക്കല്‍, എം.ജി.യൂണിവേഴ്‌സിറ്റി 2023-25-ലെ M.Sc.ബോട്ടണി പരീക്ഷയില്‍ 9-ാം സ്ഥാനം കരസ്ഥമാക്കിയ അപര്‍ണ്ണ ജോര്‍ജ് ചെട്ട്യാശ്ശേരില്‍ എന്നിവരെ യോഗം അനുമോദിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എ.എസ്.സുരേഷ്‌കുമാര്‍ പുരസ്‌ക്കാര വിതരണം നടത്തി.കസേരകളി, മിഠായിപെറുക്ക് , പൊട്ടുകുത്ത്, കലമുടയ്ക്കല്‍ തുടങ്ങിയ മത്സരങ്ങള്‍ നടന്നു. ആദര്‍ശിക പ്രശോഭ് ഓണസന്ദേശം നല്‍കി.അപര്‍ണ്ണ ജോര്‍ജ് ഗാനം ആലപിച്ചു.യോഗത്തില്‍ സെക്രട്ടറി കെ.കെ സുധീഷ്, എ.എസ്.സുരേഷ്‌കുമാര്‍ , കെ.ജയശ്രീ, ബിന്ദു സോമന്‍, കെ.കെ.നാരായണന്‍, രാധ കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.ഓമന സുധന്‍ സ്വാഗതവും സി.കെ.സുകുമാരി നന്ദിയും പറഞ്ഞു.





0 Comments