Breaking...

9/recent/ticker-posts

Header Ads Widget

ഓടിക്കൊണ്ടിരുന്ന കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ച് അപകടം.



കോട്ടയം കുമാരനല്ലൂര്‍ കൊച്ചാലുഞ്ചോടിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് പിന്നില്‍ മറ്റൊരു കാറിടിച്ച് അപകടം. ഒമ്പതരയോടെയാണ് അപകടം നടന്നത്.  

കുടമാളൂര്‍ ഭാഗത്ത് നിന്നും കുമാരനല്ലൂര്‍ ഭാഗത്തേക്ക് വന്ന സുസുക്കി ഡിസയര്‍ കാര്‍ മുന്നിലുണ്ടായിരുന്ന  റെനോ ക്വിഡ് കാറിന് പിന്നിലിടിച്ച് നിയന്ത്രണം നഷ്ടമായി റോഡിലേക്ക് തലകീഴായി മറിയുകയായിരുന്നു. വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍  ഇരുവരും കുടമാളൂര്‍ കിംസ് ആശുപത്രിയില്‍ ചികിത്സ തേടി. അപകടത്തില്‍ തലകീഴായി മറിഞ്ഞ ഡിസയര്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. റെനോ ക്വിഡ് കാറിന്റെ പുറക് വശവും തകര്‍ന്നിട്ടുണ്ട്. സംഭവം കണ്ട് ഓടിക്കൂടിയ  നാട്ടുകാര്‍ കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തു.  കോട്ടയം ഗാന്ധിഗര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.


Post a Comment

0 Comments