ലയണ്‍സ് ക്ലബ്ബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തില്‍ ഇടമറുക് പ്രോഗ്രസ്സീവ് ലൈബ്രറിയില്‍ ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചു. കെ.എസ്. തോമസ്, കടപ്ലാക്കല്‍ മെമ്മോറിയല്‍ ചാരിറ്റിയുടെ ഭാഗമായി 100 ഓണക്കിറ്റുകളാണ് വിതരണം ചെയ്തത്. അഡ്വ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ MLA വിതരണോദ്ഘാടനം നിര്‍വഹിച്ചു.
മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ് അദ്ധ്യക്ഷനായിരുന്നു. ലയണ്‍സ് ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പ്രൊഫ. റോയി തോമസ് കടപ്ലാക്കല്‍ വിഷയാവതരണവും നടത്തി.ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അനുരാഗ് പാണ്ടിക്കാട്ട്, അജിത് പെമ്പിളകുന്നേല്‍, ക്ലബ്ബ് പ്രസിഡന്റ് മനേഷ് കല്ലറക്കല്‍, ലയണ്‍സ് ക്ലബ്ബ് മെമ്പര്‍മാരായ റ്റിറ്റോ തെക്കേല്‍, മാത്യു വെള്ളാപ്പാണിയില്‍, സണ്ണി മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments