Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികോത്സവത്തോടനുബന്ധിച്ച് നടന്ന കുടവയര്‍ മത്സരം ശ്രദ്ധയാകര്‍ഷിച്ചു



കാര്‍ഷിക മേളകളിലും ഓണാഘോഷങ്ങളിലും വൈവിധ്യമാര്‍ന്ന മത്സരങ്ങള്‍ ശ്രദ്ധയാകര്‍ഷിക്കുമ്പോള്‍ കുടവയര്‍ മത്സരവും ശ്രദ്ധയാകര്‍ഷിക്കുകയാണ്. ഓണത്തപ്പനാവാനും പുലി വേഷമിടാനുമെല്ലാം കുടവയറുള്ളവര്‍ വേണമെന്നിരിക്കെ കുടവയര്‍ മത്സരം കാഴ്ചക്കാര്‍ക്ക് ആകര്‍ഷകമാവുകയാണ്. 

വലിയ വയര്‍ തുള്ളിച്ചുകൊണ്ട് കുടവയറന്മാരുടെ നൃത്തം ഏറെ കൗതുകത്തോടെയാണ് കാണികള്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത്. മരങ്ങാട്ടുപിള്ളിയില്‍ കാര്‍ഷികോത്സവത്തോടനുബന്ധിച്ച് ചേറ്റിലോട്ട മത്സരവും കുടവയര്‍ മത്സരവും എറെ ശ്രദ്ധയാകര്‍ഷിച്ചു കാണികളുടെ പ്രോത്സാഹനത്തില്‍ കുടവയര്‍ നൃത്തവും രസകരമായി. മത്സരത്തില്‍ ജോജി പാലാ ഒന്നാം സ്ഥാനവും, ഷിബു കടപ്ലാമറ്റം രണ്ടാം സ്ഥാനവും, ജേക്കബ് മരങ്ങാട്ടുപിള്ളി മൂന്നാം സ്ഥാനവും നേടി. കാര്‍ഷികോത്സവ ത്തോടനുബന്ധിച്ച് കലാമേളയുടെ ഉദ്ഘാടനം ചലച്ചിത്രനടന്‍  അനൂപ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.


Post a Comment

0 Comments