Breaking...

9/recent/ticker-posts

Header Ads Widget

സഹകരണ അംഗ സമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായ വിതരണം



ഈ വര്‍ഷം പരാതി രഹിതമായി ഓണം ആഘോഷിക്കാന്‍ അവസരമൊരുക്കുന്നതില്‍ സഹകരണമേഖല പ്രധാന പങ്കുവഹിച്ചതായി സഹകരണ-തുറമുഖ-ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍. സഹകരണ അംഗ സമാശ്വാസ പദ്ധതിയുടെ ജില്ലാതല സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 1800 സഹകരണ സംഘങ്ങള്‍ വഴി ഉത്പന്നങ്ങള്‍ സമാഹരിച്ച് വിപണിയില്‍ സജീവമായി ഇടപെടാന്‍ സഹകരണ മേഖലയ്ക്ക് സാധിച്ചു. 


അംഗ സമാശ്വാസ പദ്ധതി വേറിട്ട മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.  ജില്ലയില്‍ 43 പ്രാഥമിക സഹകരണ സംഘങ്ങളിലെ 162 അംഗങ്ങള്‍ക്കായി അനുവദിച്ച 36.60 ലക്ഷം രൂപയാണ് പദ്ധതിയുടെ ഏഴാംഘട്ട ധനസഹായമായി  വിതരണം ചെയ്തത്. പ്രാഥമിക സഹകരണ സംഘങ്ങളിലെ ഗുരുതര രോഗങ്ങള്‍ ബാധിച്ചവരും കിടപ്പുരോഗികളുമായ അംഗങ്ങള്‍ക്ക് സഹായമായി അന്‍പതിനായിരം രൂപ വരെയാണ് പദ്ധതിയില്‍ സഹകരണ വകുപ്പ്  അനുവദിക്കുന്നത്. പ്രവര്‍ത്തന മികവിന് സംസ്ഥാനതല പുരസ്‌കാരം നേടിയ  പാമ്പാടി സര്‍വീസ് സഹകരണ ബാങ്ക്, പനച്ചിക്കാട് റീജണല്‍ സര്‍വീസ് സഹകരണ ബാങ്ക്, കോട്ടയം ജില്ലാ സഹകരണ ആശുപത്രി സംഘം എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.  കോട്ടയം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ മുഖ്യപ്രഭാഷണം നടത്തി. സര്‍ക്കിള്‍ സഹകരണ യൂണിയന്‍  അധ്യക്ഷരായ അഡ്വ. പി.സതീഷ് ചന്ദ്രന്‍ നായര്‍, ജോണ്‍സണ്‍ പുളിക്കീല്‍, ടി. സി. വിനോദ്,  ജെയിംസ് വര്‍ഗീസ്, ജോയിന്റ് രജിസ്ട്രാര്‍ പി.പി. സലിം, ഡെപ്യൂട്ടി രജിസ്ട്രാര്‍  കെ.സി. വിജയകുമാര്‍, സഹകരണ സംഘം ഭാരവാഹികളായ വി.എം. പ്രദീപ്,  കെ.ജെ. അനില്‍കുമാര്‍,  സി.ജെ.ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments