Breaking...

9/recent/ticker-posts

Header Ads Widget

ഭവന രഹിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ സമര്‍പ്പണം നടന്നു




ഏറ്റുമാനൂരില്‍ പീപ്പിള്‍സ് ഫൗണ്ടേഷനും ബൈത്തുസ്സക്കാത്ത് കേരളയും സംയുക്തമായി ഭവന രഹിതര്‍ക്കായി നിര്‍മ്മിച്ചു നല്‍കിയ വീടുകളുടെ സമര്‍പ്പണം നടന്നു. അഞ്ചു വീടുകള്‍ അടങ്ങുന്ന പീപ്പിള്‍സ് വില്ലേജിന്റെ സമര്‍പ്പണ സമ്മേളനം ഫ്രാന്‍സിസ് ജോര്‍ജ് MP  ഉദ്ഘാടനം ചെയ്തു. പീപ്പിള്‍സ് ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എം അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു.

ഏറ്റുമാനൂര്‍ മഹാത്മാഗാന്ധി കോളനി റോഡില്‍ മംഗളം എന്‍ജിനീയറിങ് കോളേജിന് സമീപം നടന്ന ചടങ്ങില്‍ ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ പി. മുജീബ് റഹ്‌മാന്‍ അഞ്ചു വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു. ബൈത്തുസ്സക്കാത്ത് കേരള ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് പി.എ. മുഹമ്മദ് ഇബ്രാഹിം,ദക്ഷിണ കേരള ജം ഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ മൗലവി,ഏറ്റുമാനൂര്‍ സിഎസ്‌ഐ പള്ളി വികാരി ഫാദര്‍ ജേക്കബ് ജോണ്‍സണ്‍,തങ്കച്ചന്‍ കോണിക്കല്‍, സുമീന മോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments