Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് കോളേജില്‍ മൂന്ന് പുതിയ ലാബുകള്‍ സജ്ജീകരിച്ചു.



പാലാ സെന്റ് തോമസ്  കോളേജില്‍ കംപ്യൂട്ടര്‍,  ഫുഡ് സയന്‍സ്, സൈക്കോളജി എന്നീ വിഭാഗങ്ങള്‍ക്ക് പുതിയ ലാബുകള്‍ സജ്ജീകരിച്ചു. മൂന്ന് ലാബുകളുടെയും ഉദ്ഘാടനവും വെഞ്ചരിപ്പു കര്‍മ്മവും കോളേജ് രക്ഷാധികാരിയും പാലാ രൂപതാധ്യക്ഷനുമായ  മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. 

ഓട്ടോണമസ് പദവി കരസ്ഥമാക്കിയതിനു ശേഷമുള്ള കോളേജിന്റെ വളര്‍ച്ചയുടെ ശ്രദ്ധേയമായ ചുവടുവയ്പുകളിലൊന്നാണ് ഈ സംരംഭമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.. അറുപത് കംപ്യൂട്ടറുകള്‍ ഉള്‍ക്കൊള്ളുന്നതും പൂര്‍ണ്ണമായി ശീതീകരിച്ചതുമായ ലാബ്, നാല്പത്തിയഞ്ചു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കോളേജ് മാനേജരും പാലാ രൂപത മുഖ്യ വികാരി ജനറാളുമായ മോണ്‍. റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. സിബി ജയിംസ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ.സാല്‍വിന്‍ തോമസ് കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ റവ. ഫാ മാത്യു ആലപ്പാട്ടുമേടയില്‍, അക്കാഡമിക് ഡീന്‍ ഡോ. ബിജു കെ.സി, പരീക്ഷ കണ്‍ട്രോളര്‍ പ്രൊഫ. ഡോ. റ്റോജി തോമസ്, ഐ.ക്യു.എ.സി കോര്‍ഡിനേറ്റര്‍ പ്രൊഫ. ഡോ. തോമസ് വി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments