അമയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തില്‍ 62 അടി ഉയരമുള്ള കേരളത്തിലെ ഏറ്റവും വലിയ വട്ട ശ്രീകോവില്‍ നിര്‍മാണം അന്തിമ ഘട്ടത്തില്‍.ശ്രീകോവില്‍ ചെമ്പു പൊതിയുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കാനുള്ളത്. രണ്ടു കോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് മേല്‍ശാന്തി ഹരീന്ദ്രന്‍ നമ്പൂതിരി പറഞ്ഞു.
ഭക്തജനങ്ങള്‍ ഓരോ ചെമ്പുപാളികള്‍ സമര്‍പ്പിച്ച് ശ്രീകോവില്‍ നിര്‍മ്മാണത്തില്‍ പങ്കാളികളാവണമെന്നും ക്ഷേത്ര അധികാരികള്‍ അഭ്യര്‍ത്ഥിച്ചു. ചെമ്പുപാളി സമര്‍പ്പണത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച ക്ഷേത്രാങ്കണത്തില്‍ നടന്നു. ഭക്തജനങ്ങള്‍ ഈ മഹായജ്ഞത്തില്‍ പങ്കു ചേര്‍ന്ന് ശ്രീകോവില്‍ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയും. ചെമ്പ് പാളി, ചെമ്പ് ഷീറ്റ് കഴുക്കോല്‍ എന്നിവക്കായുള്ള ധനസമാഹരണമാണ് ഭക്തജനങ്ങളുടെ സഹകരണത്തോടെ നടക്കുന്നത്.





0 Comments