ശ്രീകൃഷ്ണ ജയന്തിയാഘോഷം ഞായറാഴ്ച ഭക്തിസാന്ദ്രമായ പരിപാടികളോടെ നടക്കും. വീഥികളെ അമ്പാടിയും മഥുരാപുരിയുമാക്കി മാറ്റിക്കൊണ്ട് ഉണ്ണിക്കണ്ണന്‍മാരും ഗോപികമാരും അണിനിരക്കുന്ന ശോഭായാത്രകള്‍ വിവിധ കേന്ദ്രങ്ങളില്‍ വര്‍ണ്ണ വിസ്മയമൊരുക്കും. ക്ഷേത്രങ്ങളില്‍ പ്രഭാഷണങ്ങളും നാമജപ യജ്ഞങ്ങളും അവതാര പൂജയും ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ നടക്കും.
0 Comments