Breaking...

9/recent/ticker-posts

Header Ads Widget

വൈജ്ഞാനിക സാഹിത്യ പുരസ്‌കാരത്തിന് ഡോ. തോമസ് സ്‌കറിയ അര്‍ഹനായി.



കതിരൂര്‍ ജി.വി. ബുക്‌സ് ഏര്‍പ്പെടുത്തിയ വൈജ്ഞാനിക സാഹിത്യ പുരസ്‌കാരത്തിന് തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജ് പ്രിന്‍സിപ്പലും സാഹിത്യ നിരൂപകനുമായ ഡോ. തോമസ് സ്‌കറിയ അര്‍ഹനായി. 
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഫ്രഞ്ച് തത്ത്വചിന്തകരില്‍ ഒരാളായിരുന്ന ഴീല്‍ ദെല്യൂസിനെക്കുറിച്ചെഴുതിയ ദെല്യൂസ് സാഹിത്യം ദര്‍ശനം സിനിമ എന്ന പുസ്തകമാണ് പുരസ്‌കാരത്തിനര്‍ഹമായത്. 11,111 രൂപായും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നല്‍കുന്നത്. സെപ്റ്റംബര്‍ 19 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍  രമേശ് ചെന്നിത്തല  അവാര്‍ഡ്  സമ്മാനിക്കും. പാലാ സെന്റ് തോമസ് കോളേജില്‍ മലയാള വിഭാഗത്തില്‍ പ്രൊഫസറായിരുന്ന ഡോ തോമസ് സ്‌കറിയ ശ്രദ്ധേയനായ മലയാള സാഹിത്യ വിമര്‍ശകനും പ്രഭാഷകനും നിരവധി സാഹിത്യ നിരൂപണ  ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.


Post a Comment

0 Comments