Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യം വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണെന്ന ബോര്‍ഡ് കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍



മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച, മാലിന്യം വലിച്ചെറിയുന്നത് ശിക്ഷാര്‍ഹമാണെന്ന് സൂചിപ്പിക്കുന്ന  ബോര്‍ഡ് പാതയോരത്ത്  മാലിന്യങ്ങള്‍ നിറഞ്ഞ കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍. ഏറ്റുമാനൂര്‍ നഗരസഭ പൊതുജന ബോധവല്‍ക്കരണത്തിനായി സ്ഥാപിച്ച ബോര്‍ഡിനാണ് ഈ ദുരവസ്ഥ.

 ബോര്‍ഡ് കാടുകയറി കിടക്കുന്ന ഭാഗത്ത് തന്നെ   മാലിന്യങ്ങള്‍ പ്ലാസ്റ്റിക് കൂടുകളില്‍ നിറച്ചും അല്ലാതെയും വലിച്ചെറിയുകയും ചെയ്യുന്നുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അംഗീകാരം നേടിയ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ഓഫീസിന്റെ സമീപത്ത് ചിറക്കുളം റോഡരികിലാണ്  മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. ബോര്‍ഡ് സ്ഥാപിച്ചവരാണോ, ബോര്‍ഡ് മറിച്ചിട്ടവരാണോ മാലിന്യം വലിച്ചെറിയുന്നവരാണൊ ശിക്ഷാര്‍ഹരാവുന്നതെന്ന ചോദ്യവുംഉയരുകയാണ്.


Post a Comment

0 Comments