Breaking...

9/recent/ticker-posts

Header Ads Widget

ഒരേ വേദിയില്‍ മൂന്നു സഹോദരിമാരുടെ ഭരതനാട്യ അരങ്ങേറ്റം കലാസ്വാദകര്‍ക്ക് കൗതുകക്കാഴ്ചയായി



ഒരേ വേദിയില്‍ മൂന്നു സഹോദരിമാരുടെ ഭരതനാട്യ അരങ്ങേറ്റം മുരിക്കുംപുഴ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തിലെത്തിയ കലാസ്വാദകര്‍ക്ക് കൗതുകക്കാഴ്ചയായി.  ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പദ്മയും, ഒന്‍പതാം ക്ലാസ് വിദ്യര്‍ത്ഥിനിയായ ഗൗരിയും, പ്ലസ്ടു വിദ്യര്‍ത്ഥനിയായ മീരയുമാണ് നൃത്തരംഗത്ത് മികവുതെളിയിച്ചു കൊണ്ട് അരങ്ങേറ്റം നടത്തിയത്. 


പാലാ അരുണാപുരം എടേട്ട് അരുണ്‍ നാരായണന്‍ നായരുടെയും ശുഭ അരുണിന്റെ മക്കളായ പത്മയും ഗൗരിയും മീരയും RLV ലക്ഷ്മി രമണന്റെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിച്ച് അരങ്ങേറ്റം നടത്തിയത്. കലാത്മിക സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ആഭിമുഖ്യത്തില്‍ മുരിക്കുംപുഴ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന നൃത്തപരിപാടിയില്‍ RLV ജയപ്രകാശ് മുഖ്യാതിഥിയായിരുന്നു. സദനം സായ്കുമാര്‍, കലാമണ്ഡലം B  ഉണ്ണിക്കുട്ടന്‍, ആദര്‍ശ് അജയകുമാര്‍, കണ്ണന്‍ പരമേശ്വരന്‍ എന്നിവരായിരുന്നു പിന്നണിയില്‍. യുവജനോത്സവ വേദികളില്‍ മികവു തെളിയിച്ചിട്ടുള്ള സഹോദരിമാരുടെ ഭരതനാട്യ അരങ്ങേറ്റം കാണാന്‍ നിരവധിയാളുകളെത്തിയിരുന്നു.

Post a Comment

0 Comments