നാടെങ്ങും ഓണാഘോഷം പൊടിപൊടിച്ചപ്പോള്‍ ഓണസദ്യ തയ്യാറാക്കുന്ന കാറ്ററിങ് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അത്തം നാള്‍ മുതല്‍ ഓണസദ്യ ഒരുക്കാന്‍ തുടങ്ങിയ കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് തിരുവോണ ദിനത്തില്‍ നൂറുകണക്കിന് ഓര്‍ഡറുകളാണ് ലഭിച്ചത്. ഓണസദ്യ തയ്യാറക്കാനുള്ള ബുദ്ധിമുട്ടും വേണ്ടിവരുന്ന സമയവും ഒക്കെ ആലോചിക്കുമ്പോള്‍ സദ്യ പാഴ്‌സല്‍ വാങ്ങാമെന്ന തീരുമാനത്തിലെത്തുന്നവരാണ് അധികവും. ശര്‍ക്കര വരട്ടി, കായ് വറുത്തത് , അച്ചാര്‍, പുളിയിഞ്ചി , പച്ചടി , തോരന്‍ , പപ്പടം പായസം തുടങ്ങിയ ഇനങ്ങളാണ് ഓണസദ്യയിലെ പ്രധാന വിഭവങ്ങള്‍. ബോക്‌സില്‍ നിറച്ച അഞ്ചുപേര്‍ക്കുള്ള ഓണസദ്യയ്ക്കാണ് ഇത്തവണത്തെ ആവശ്യക്കാര്‍ കൂടുതലുമുണ്ടായിരുന്നത്.
0 Comments