കെ എം മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ കെ എസ് സി ( എം ) സംസ്ഥാന ജനറല്‍ സെക്രട്ടറി അമല്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണം രോഗികള്‍ക്ക് ആശ്വാസമാവുന്നു. പദ്ധതിയിലൂടെ നൂറാമത്തെ ഡയാലിസിസ് കിറ്റ് വിതരണം പാലായില്‍ കേരള കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എംപി നിര്‍വഹിച്ചു. കരൂര്, രാമപുരം എന്നീ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയില്‍ ഉള്ള രോഗികള്‍ക്കും കിറ്റുകള്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ജോസഫ് ചാമക്കാല, ബിജു പാലൂപ്പടവന്‍, ഷാജു തുരുത്തന്‍ , സാജന്‍ തൊടുക, ബൈജു പുതിയിടത്ത് ചാലില്‍ , ജോണ്‍സണ്‍ പുളിക്കീല്‍, കെ എസ് സി ( എം ) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ആള്‍ഡോ സെബാസ്റ്റ്യന്‍, മെല്‍ബിന്‍, സണ്ണി പുരയിടം എന്നിവര്‍ സന്നിഹിതരായിരുന്നു.


.webp)


0 Comments